വികസനപാതയിൽ പള്ളിപ്പുറം

ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച്‌ നിർമിച്ച തണ്ണീർമുക്കം പുലയൻകരി പാലവും സമീപനറോഡും

ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച്‌ നിർമിച്ച തണ്ണീർമുക്കം പുലയൻകരി പാലവും സമീപനറോഡും

avatar
ടി പി സുന്ദരേശൻ

Published on Nov 12, 2025, 12:10 AM | 1 min read

ചേർത്തല

കായലോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത്‌ പള്ളിപ്പുറം ഡിവിഷനിൽ സർവതലസ്‌പർശിയായ വികസനമാണ്‌ കഴിഞ്ഞ അഞ്ച്‌ വർഷം സാധ്യമായത്‌. തണ്ണീർമുക്കം നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന പുലയൻകരി പാലവും സമീപനറോഡും നിർമിച്ചു. മൂന്ന്‌, 20 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ്‌ പാലം. കരിപ്രദേശമായ ചാലിപ്പള്ളി, മണവേലി മേഖലകളിലുള്ളവർക്ക്‌ വെള്ളിയാകുളം സ്‌കൂൾ, കൃഷിഭവൻ, ആയൂർവേദാശുപത്രി എന്നിവിടങ്ങളിലേക്ക്‌ യാത്ര സുഗമമായി. 30 ലക്ഷത്തോളം രൂപ ചെലവിട്ടാണ്‌ പദ്ധതി പൂർത്തീകരിച്ചത്‌. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ സർക്കാർ സ്‌കൂളുടെ അടിസ്ഥാനസ‍ൗകര്യ വികസനത്തിന്‌ പദ്ധതികൾ നടപ്പാക്കി. ഹൈടെക്‌ അങ്കണവാടി നിർമിച്ചു, റോഡുകൾ സഞ്ചാരയോഗ്യമാക്കി. 11–ാം വാർഡിൽ ചെങ്ങണ്ടക്കരി– എസ്‌എൻഡിപി റോഡ്‌ ടാറിങ്‌ നടത്തി. രണ്ടാംവാർഡിൽ പുന്നാട്ട്‌ കോളനിയിൽ സാംസ്‌കാരികനിലയം നിർമിച്ചു. തണ്ണീർമുക്കം പഞ്ചായത്തിലും സ്‌മാർട്ട്‌ അങ്കണവാടികൾ നിർമിച്ചു. ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ സമഗ്രവികസനത്തിന്‌ ലക്ഷങ്ങളുടെ പദ്ധതികൾ നടപ്പാക്കി. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. തൈക്കാട്ടുശേരി പഞ്ചായത്ത്‌ എട്ടാംവാർഡിൽ കൊക്കരായൽ തോട്‌ കല്ലുകെട്ടി സംരക്ഷിച്ചു.ഡിവിഷനിലെ വിവിധ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Home