നിത്യസ്‌മരണയായി വി എസ്
സിപിഐ എം ഓഫീസിൽ ഓൺലൈൻ സേവനവും

സിപിഐ എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ഓഫീസിൽ സജ്ജമാക്കിയ ജനസേവനകേന്ദ്രം സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
സിപിഐ എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി ഓഫീസിൽ ഡിജിറ്റൽ ഓൺലൈൻ സേവനങ്ങളും പൊതുജനങ്ങൾക്ക് ലഭിക്കും. പാർടി സ്ഥാപകരിൽ പ്രധാനിയായിരുന്ന വി എസ് അച്യുതാനന്ദന്റെ നാമഥേയത്തിൽ ജനസേവന കേന്ദ്രം തുറന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പാർടി ഏരിയ കമ്മിറ്റിയംഗം പി ജി മുരളീധരൻ, ലോക്കൽ സെക്രട്ടറി വിനു ബാബു, പി എസ് ബാബു, പി കെ കൊച്ചപ്പൻ, എൽ എസ് സുന്ദരം, ഉബൈദ്, കെ വി സുരേഷ്, വി എസ് അജയൻ, ബിജു, ബ്രിജോയ് പ്രമോദ്, ഹരികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ജനന–മരണ–വിവാഹ രജിസ്ട്രേഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായത്തിന് അപേക്ഷിക്കൽ ഉൾപ്പെടെ 25ലേറെ ഓൺലൈൻ സേവനങ്ങൾ ഇവിടെ സൗജന്യമായി ലഭ്യമാക്കും. വൈഫൈ കണക്‌ടിവിറ്റി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ലോക്കൽ കമ്മിറ്റി ഓഫീസുകളിലൊന്നാണ് അരൂക്കുറ്റിയിലേത്. 7.08 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് പൊതുജനങ്ങൾക്ക് ഇതിനകം ലഭ്യമാക്കി. പാർടി ഓഫീസ് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാക്കി സേവനം വിപുലീകരിക്കുക ലക്ഷ്യമാക്കിയാണ് ജനസേവനകേന്ദ്രം തുറന്നതെന്ന് ലോക്കൽ സെക്രട്ടറി വിനു ബാബു പറഞ്ഞു. രാവിലെ 10 മുതൽ 12 വരെയും വൈകിട്ട് അഞ്ചുമുതൽ ഒന്പതുവരെയും ഓഫീസിൽ ഓൺലൈൻ സേവനം ലഭിക്കും. എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ പ്രവർത്തകരാണ് ജനസേവനകേന്ദ്രത്തിലെ ചുമതല നിറവേറ്റുക. ഹെർണിയ നീക്കൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ വ്യക്തിയുടെ ചികിത്സാസഹായ അപേക്ഷ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദ്‌ഘാടന ദിവസം നൽകി.









0 comments