എംഡിഎംഎ വിൽപ്പന; ഒരാൾകൂടി പിടിയിൽ

എസ് അനൂപ്
ചാരുംമൂട്
എംഡിഎംഎ വാങ്ങാൻ പണം നല്‍കിയ സുഹൃത്ത് പിടിയിൽ. കഴിഞ്ഞ മാസം നൂറനാട് പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ട് പരിശോധനയില്‍ പാലമേല്‍ എരുമക്കുഴി മുറിയില്‍ കാവില്‍ വീട്ടില്‍ ബി ശ്യാം (29) 10 ഗ്രാം എംഡിഎംഎയുമായി പിടിയിലായിരുന്നു. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി- എം കെ ബിനുകുമാര്‍ നടത്തിയ അന്വേഷണത്തില്‍ ശ്യാം എംഡിഎംഎ വാങ്ങിയത് ബംഗളൂരുവിൽനിന്നാണെന്നും പണം നല്‍കിയത് സുഹൃത്ത് അനൂപ് (വട്ടോളി) ആണെന്നും കണ്ടെത്തി. എറണാകുളം തമ്മനത്തുനിന്നാണ് പാലമേല്‍ ഉളവുക്കാട് മുറിയില്‍ മറ്റപ്പളളി കുമ്പഴ വീട്ടില്‍ എസ് അനൂപിനെ (30) അറസ്‌റ്റ് ചെയ്‌തത്. എറണാകുളത്ത് കേബിള്‍ ഇന്‍സ്‌റ്റലേഷന്‍ ജോലിചെയ്യുന്ന ശ്യാമും അനൂപും വര്‍ഷങ്ങളായി രാസലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയുംചെയ്യുന്നു. ബംഗളൂരുവിൽനിന്ന് ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി ഇവര്‍ ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു. ഇടപാടുകാരുമായി ഫോണിൽ ബന്ധപ്പെടുന്നത് അനൂപാണ്. 2019ല്‍ പന്തളത്തെ കവര്‍ച്ചാ കേസിലും 2022 ലെ നൂറനാട്ടെ വാഹനം കത്തിച്ച കേസിലുമുള്‍പ്പെടെ ഇയാൾ പ്രതിയാണ്. അനൂപിനെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്‌തു. ഇന്‍സ്‌പെക്‌ടര്‍ എസ് ശ്രീകുമാര്‍, അസി. സബ് ഇന്‍സ്‌പെക്‌ടര്‍ സിനു വര്‍ഗീസ്, സീനിയര്‍ സിപിഒമാരായ കെ കലേഷ്, എ ശരത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.









0 comments