ഓണം സ‍്-പെഷ്യൽ ഡ്രൈവ്: 4 കിലോ കഞ്ചാവ് പിടിച്ചു

മാവേലിക്കര
എക-്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ-്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നാലുകിലോ കഞ്ചാവ് പിടിച്ചു. ഭരണിക്കാവ് തെക്കേമങ്കുഴി കരിമുട്ടത്ത് വടക്കതിൽ കിഷോറിന്റെ വീട്ടിൽനിന്നാണ് സർക്കിൾ ഇൻസ-്‌പെക-്‌ടർ പി എ സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം കഞ്ചാവ് പിടിച്ചെടുത്തത്. വൻതോതിൽ കഞ്ചാവെത്തിച്ച് മൊത്തക്കച്ചവടം നടത്തുന്നയാളാണ് കിഷോറെന്നും എക-്‌സെസസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ തെക്കൻ മേഖലകൾ കേന്ദ്രീകരിച്ചാണ് കിഷോറിന്റെ കഞ്ചാവ് വിൽപ്പന. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഓണം സ-്‌പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോൺ. 0477–2252049. ലഹരി സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിന് 9400069480, 0479–2340265 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.









0 comments