ഓണാഘോഷവും സാംസ്‌കാരിക സമ്മേളനവും

എടത്വ വിദ്യാവിനോദിനി ഗ്രന്ഥശാലയിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്യുന്നു
തകഴി
എടത്വ വിദ്യാവിനോദിനി ഗ്രന്ഥശാലയുടെ ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്‌ഘാടനംചെയ്‌തു. ഗ്രന്ഥശാലാ സെക്രട്ടറി അഡ്വ. ഐസക് രാജു അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ നടപ്പാക്കിയ ലൈബ്രേറിയൻ വീടുകളിൽ സന്ദർശിച്ചു പുസ്‌തകങ്ങൾ നൽകുന്ന ‘വായനവസന്തം’ പദ്ധതിയുടെ ഭാഗമായി അംഗത്വ കാർഡുകൾ കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ കെ ശശിധരൻ വിതരണംചെയ്‌തു. അത്തപ്പൂക്കളം, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, പ്രച്ഛന്നവേഷം, കായികമത്സരങ്ങൾ എന്നിവയിൽ വിജയിച്ചവർക്ക് പഞ്ചായത്തംഗം ബെറ്റി ജോസഫ് ട്രോഫികൾ സമ്മാനിച്ചു.









0 comments