അല്ലലില്ലാതെ 
നാട്‌

ഇന്ന്‌ 
പൊന്നോണം

ഓണാവധി  ആഘോഷിക്കാൻ എത്തിയ  കുട്ടികൾ ഊഞ്ഞാലാടുന്നു

ഓണാവധി ആഘോഷിക്കാൻ എത്തിയ കുട്ടികൾ ഊഞ്ഞാലാടുന്നു

വെബ് ഡെസ്ക്

Published on Sep 05, 2025, 12:17 AM | 1 min read

ഇന്ന്‌ പൊന്നോണം. പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റ്‌ സമൃദ്ധിയുടെ ആഘോഷത്തിലാണ്‌ മലയാളികൾ. മാനവരെല്ലാം ഒന്നുപോലെയെന്ന സന്ദേശം മലയാളക്കര ഒന്നാകെ ഏറ്റുപാടുകയാണ്. വീടുകളിൽ ഒത്തുകൂടൽ ജനം ഉത്സവമാക്കുന്നു. ബോണസും ക്ഷേമപെൻഷനുമൊക്കെ എത്തിയതോടെ എങ്ങും സമൃദ്ധിയുടെ ഓണം ഉണ്ണുകയാണ്‌ നാടും നഗരവും. വിലവർ‌ധന തടയാൻ സർക്കാർ വിപണിയിൽ കൃത്യതയാർന്ന ഇടപെടലുകൾ നടത്തി. എഎവൈ കാർഡുകാർക്ക് റേഷൻകടകൾവഴി സൗജന്യ ഓണക്കിറ്റുകൾ വിതരണംചെയ്‌തു. സിവിൽ സപ്ലൈസ്, സപ്ലൈകോ, കൺസ്യൂമർഫെഡ്, കുടുംബശ്രീ, കൃഷിഭവൻ, ഹോർടികോർപ്പ്, സഹകരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഓണവിപണികൾ തുറന്നതോടെ വിലക്കയറ്റം കൊന്പുകുത്തി. മഴയില്ലാതായതോടെ തെരുവോരക്കച്ചവടവും തകൃതിയായി. വസ്‌ത്രവിൽപ്പന സ്ഥാപനങ്ങൾക്ക് സമീപമുള്ള റോഡുകൾ അത്തം തുടങ്ങിയതുമുതൽ ഗതാഗതക്കുരുക്കിലാണ്. വിലക്കുറവ്‌ നൽകിയതോടെ ഖാദിയുടെയും കൈത്തറിയുടെയും വിൽപ്പന വർധിച്ചു. ഓണത്തിന് മാറ്റുകൂട്ടാൻ ജില്ലാതല ഓണാഘോഷത്തിന് തുടക്കമായി. ഓണം ആഘോഷിക്കാൻ സഞ്ചാരികളും ആലപ്പുഴയിലേക്ക്‌ ഒഴുകി. സർക്കാർ ഗസ്റ്റ്‌ ഹ‍ൗസും സ്വകാര്യ ഹോട്ടലുകളും ആഴ്‌ചകൾക്ക്‌ മുമ്പേ ബുക്കിങ്‌ പൂർത്തിയാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home