എൻജിഒ യൂണിയൻ മേഖലാ മാർച്ചും ധർണയും ഇന്ന്

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ചൊവ്വ പകൽ 12 മുതൽ 1.30 വരെ ജില്ലയിലെ മൂന്ന് മേഖലാ കേന്ദ്രത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമിതിയിൽ പങ്കാളികളാകുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ–തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര–സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ. ആലപ്പുഴയിൽ മാർച്ച് എ വി ജെ ജങ്ഷനിൽനിന്ന് ആരംഭിച്ച് ടൗൺഹാളിന് മുന്നിൽ സമാപിക്കും. സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനംചെയ്യും. ഹരിപ്പാട് നഗരസഭാ ഓഫീസിന് മുന്നിൽനിന്ന് ആരംഭിച്ച് ഗാന്ധി സ്ക്വയറിൽ സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗം കെ രാജേഷ് ഉദ്ഘാടനംചെയ്യും. മാവേലിക്കരയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച് ബുദ്ധ ജങ്ഷന് സമീപം സമാപിക്കും. സംസ്ഥാന കമ്മിറ്റിയംഗം എം ജെ ഷീജ ഉദ്ഘാടനംചെയ്യും. മാർച്ചും ധർണയും വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാറും ജില്ലാ സെക്രട്ടറി സി സിലീഷും അഭ്യർഥിച്ചു.









0 comments