എൻജിഒ യൂണിയൻ സർഗോത്സവ്
മെഡിക്കൽ കോളേജ് ഏരിയ ചാമ്പ്യൻമാർ

എൻജിഒ ‘സർഗോത്സവ് 2025’ ൽ വിജയികളായ മെഡിക്കൽ കോളേജ് ഏരിയ ടീം
ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയും റെഡ് സ്‌റ്റാർ എൻജിഒ കലാവേദിയും സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ‘സർഗോത്സവ് 2025’ ജില്ലാ കലോത്സവത്തിൽ 66 പോയിന്റ് നേടി മെഡിക്കൽ കോളേജ് ഏരിയ ഓവറാൾ ചാമ്പ്യൻമാരായി. 33 പോയിന്റുമായി ചേർത്തല രണ്ടാംസ്ഥാനവും 28 പോയിന്റുമായി കുട്ടനാട് മൂന്നാംസ്ഥാനവും നേടി. ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടൻ പ്രമോദ് വെളിയനാട് കലോത്സവം ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ വൈസ്‌പ്രസിഡന്റ് എഫ് റഷീദാകുഞ്ഞ് അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സജിത്ത്, ബി സന്തോഷ്, ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും റെഡ്‌സ്‌റ്റാർ എൻജിഒ കലാവേദി കൺവീനർ ടി കെ മധുപാൽ നന്ദിയും പറഞ്ഞു. ഏഴ് വേദിയിലായി സംഘടിപ്പിച്ച കലോത്സവത്തിൽ 31 ഇനത്തിൽ 218 പ്രതിഭകൾ പങ്കെടുത്തു. വിജയികൾക്ക് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം പുന്നപ്ര ജ്യോതികുമാർ സമ്മാനങ്ങൾ വിതരണംചെയ്‌തു. ജോയിന്റ് കൺവീനർ സി എസ് സുനിൽ രാജ് നന്ദി പറഞ്ഞു.









0 comments