കേന്ദ്രനയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കുക: എൻജിഒ യൂണിയൻ

കേരള എൻജിഒ യൂണിയൻ ചേർത്തല ഏരിയ ജനറൽബോഡി സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കാനും കേരള സർക്കാരിന്റെ ജനപക്ഷബദലിന് കരുത്തേകാനും കേരള എൻജിഒ യൂണിയൻ ഏരിയ ജനറൽബോഡി ജീവനക്കാരോട് ആഹ്വാനംചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സഞ്‌ജു മോഹനൻ അധ്യക്ഷനായി. സെക്രട്ടറി എസ് ജോഷി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ അനിത, പി പ്രതീഷ്, കെ രാജൻ, ജോയൽ ജെയിംസ്, അമൽ എന്നിവർ സംസാരിച്ചു.









0 comments