റവന്യൂവകുപ്പിലെ സ്ഥലംമാറ്റം
എൻജിഒ യൂണിയൻ പ്രകടനം നടത്തി

ആലപ്പുഴ
റവന്യൂവകുപ്പിലെ വിഎഫ്എ, ഒഎമാരുടെ അന്യായമായ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുനപരിശോധിക്കുക, സ്ഥലംമാറ്റത്തിന് ജോലിചെയ്യുന്ന സ്ഥാപനം സ്‌റ്റേഷനായി പരിഗണിക്കുക എന്നീ ആവശ്യങ്ങളുയർത്തി കമീഷണറേറ്റ്, കലക്‌ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ എൻജിഒ യൂണിയൻ പ്രകടനം നടത്തി. ആലപ്പുഴയിൽ കലക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്‌തു. ചേർത്തലയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു, അമ്പലപ്പുഴയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, മാവേലിക്കരയിൽ സംസ്ഥാന കമ്മറ്റിയംഗം പി സജിത്ത്, ചെങ്ങന്നൂരിൽ ജില്ലാ സെക്രട്ടറിയറ്റംഗം ബി ബിന്ദു എന്നിവർ സംസാരിച്ചു.









0 comments