തകഴിക്ക് പുതിയ കുടുംബാരോഗ്യ കേന്ദ്രം

തകഴി
തകഴി കുടുംബാരോഗ്യ കേന്ദ്രത്തിനും കേളമംഗലം ജനകീയാരോഗ്യ കേന്ദ്രത്തിനുമായി നിർമിച്ച കെട്ടിടം മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്‌ഘാടനംചെയ-്‌തു. എൻഎച്ച്എം ഫണ്ട്, ഹെൽത്ത് ഗ്രാൻഡ് എന്നിവ വഴി അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടനിർമാണം പൂർത്തീകരിച്ചത്. ലാബ് പരിശോധനകൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വിദ്യാലയ ആരോഗ്യ പരിപാടികൾ, ആർസിഎച്ച് സേവനങ്ങൾ, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങിയവ ഇൗ സ്ഥാപനങ്ങളിലൂടെ നടന്നുവരുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനും കൊടിക്കുന്നിൽ സുരേഷ് എംപി വിശിഷ്‌ടാതിഥിയുമായി. ഡോ. കോശി സി പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസിന്റെ സാന്നിധ്യത്തിൽ തകഴി പഞ്ചായത്ത് പ്രസിഡന്റ് എസ് അജയകുമാർ, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മദൻലാൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ജയശ്രീ വേണുഗോപാൽ, പഞ്ചായത്തംഗങ്ങളായ ജയചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ, കെ ശശാങ്കൻ, എസ് ശ്രീജിത്ത്, മഞ്‌ജു വിജയകുമാർ, റീന മതികുമാർ, ബെൻസൻ ജോസഫ്, പുഷ-്‌പമ്മ ചെറിയാൻ, മോൻസി കരിക്കംപള്ളി, മിനി സുരേഷ്, സിഡിഎസ് ചെയർപേഴ്സൺ ഗീത മുരളി എന്നിവർ സംസാരിച്ചു.









0 comments