സ്കൂൾക്കുട്ടികൾക്ക് പ്രഭാത ഭക്ഷണമൊരുക്കി മുളക്കുഴ പഞ്ചായത്ത്

സ്കൂളുകളിൽ മുളക്കുഴ പഞ്ചായത്തിന്റെ പ്രഭാതഭക്ഷണവിതരണം പദ്ധതി വൈസ്‍പ്രസിഡന്റ് രമ മോഹൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
സ്കൂൾ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിയുമായി മുളക്കുഴ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ഒരു കുട്ടിക്ക് ഇരുപത് രൂപ നിരക്കിൽ നല്കുന്ന പദ്ധതിയിൽ പഞ്ചായത്തിലെ എല്ലാ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണം അതത് സ്കൂളിൽ തയാറാക്കി നല്കും. മുൻവർഷങ്ങളിലും പ്രഭാത ഭക്ഷണം പദ്ധതി നടപ്പിലാക്കിയിരുന്നു. അരീക്കര വട്ടമോടി ഗവ. എൽ പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ ഉദ്ഘാടനം ചെയ്തു. മഞ്ജു വിനോദ് അധ്യക്ഷയായി. പ്രഥമാധ്യാപിക വി ബിജലി, എസ്എംഎസി ചെയർമാൻ ശ്രീജാ ഗോപൻ എന്നിവർ സംസാരിച്ചു.









0 comments