കെഎസ്ഡിപിയിൽ ആധുനിക ബയോഗ്യാസ് പ്ലാന്റ്

മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ വികസനോത്സവത്തിന്റെ ഭാഗമായി കെഎസ്ഡിപിയിൽ ആധുനിക ബയോഗ്യാസ് പ്ലാന്റ് നിർമാണം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിൽ 15 ലക്ഷം രൂപ വിനിയോഗിച്ച് ഐആർടിസിയാണ് പ്ലാന്റ് നിർമിക്കുക. ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത, കെഎസ്ഡിപി എംഡി ഇ എ സുബ്രഹ്മണ്യൻ, ശുചിത്വമിഷൻ ടെക്‌നിക്കൽ അസി. സി ആർ സന്ധ്യ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷീല സുരേഷ്, എൻ എസ് ശാരിമോൾ എന്നിവർ സംസാരിച്ചു.









0 comments