പെരിങ്ങാല എൽപിഎസിന് എംഎൽഎയുടെ ബസ്

പെരിങ്ങാല ഗവ. എൽപി സ‍്കൂളിന് അനുവദിച്ച ബസ് യു പ്രതിഭ എംഎൽഎ ഫളാഗ് ഓഫ് ചെയ്യുന്നു
കായംകുളം
യു പ്രതിഭ എംഎൽഎയുടെ പ്രത്യേക വികസനനിധിയിൽനിന്ന് 18.02 ലക്ഷം രൂപ വിനിയോഗിച്ച് കായംകുളം പെരിങ്ങാല ഗവ. എൽപി സ്‌കൂളിന് പുതിയ സ്‌കൂൾ ബസ് വാങ്ങി നൽകി. ബസ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ് അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ഷാമില അനിമോൻ, കൗൺസിലർമാരായ ലേഖ മുരളീധരൻ, ഗംഗാദേവി, ആർ ബിജു, ബിനു അശോകൻ, പ്രധാനാധ്യാപിക എസ് ആർ ജയന്തി, പിടിഎ പ്രസിഡന്റ് ഷൈലേഷ് കുമാർ എന്നിവർ പങ്കെടുത്തു









0 comments