കസവ് നാട്ടുത്സവം 30നും 31നും
പ്രഥമ കസവ് പുരസ്‌കാരം മന്ത്രി സജി ചെറിയാന്

ചെങ്ങന്നൂർ
കാരയ്ക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കസവ് കാരയ്‌ക്കാട്' (കാരയ്‌ക്കാട് സാംസ്‌കാരിക വേദി) കലാ സാംസ്‌കാരിക സംഘടനയുടെ പ്രഥമ കസവ് പുരസ്‌കാരം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ മന്ത്രി സജി ചെറിയാന് നൽകും. സാന്ത്വനപരിചരണ, ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സമഗ്രസംഭാവനകളും നേതൃപരമായ പങ്കും പരിഗണിച്ചാണ് പുരസ്‌കാരം. 20,000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഞായർ പകൽ 3.30ന് കാരയ്‌ക്കാട് എസ്‌എച്ച്‌വി ഹൈസ്‌കൂളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി പി പ്രസാദ് സമ്മാനിക്കും. 30, 31 തീയതികളിൽ ‘കസവ് നാട്ടുത്സവം 2025’ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് സാംസ്‌കാരികവകുപ്പിന്റെ ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി നാടൻ കലാരൂപങ്ങളുടെ സൗജന്യ പരിശീലന പരിപാടി ഫോക്‌ലോര്‍ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനംചെയ്യും. വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ആദരവ്, അനുമോദനം, കലാപരിപാടികൾ, ഓണാഘോഷ പരിപാടികൾ, ചിത്ര-കരകൗശല- ഫോട്ടോ പ്രദർശനം എന്നിവയും ഉണ്ടാകുമെന്ന് കസവ് പ്രസിഡന്റ് കൃഷ്‌ണകുമാർ കാരയ്‌ക്കാട്, സെക്രട്ടറി കെ ശ്രീരാജ്, ജനറൽ കൺവീനർ വി ആർ സതീഷ്‌കുമാർ, രക്ഷാധികാര സമിതിയംഗം റോയി ടി മാത്യു, ജോയിന്റ് സെക്രട്ടറി വി കെ സുരേഷ്‌ബാബു, വൈസ് പ്രസിഡന്റ് ഷജീവ് കെ നാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments