ആഘോഷച്ചുവടിൽ മന്ത്രിയും

വെറൈറ്റി ഫാർമർ സുജിത്ത് ഒരുക്കിയ അത്തപ്പൂന്തോട്ടത്തിൽ മന്ത്രി പി പ്രസാദ്. എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് വെെസ് പ്രസഡന്റ് അഡ്വ. എം സന്തോഷ് കുമാർ എന്നിവർ സമീപം
കഞ്ഞിക്കുഴി
പുത്തൻ ഓണപ്പാട്ടിന് ചുവടുവച്ച് ഓണം വൈബിൽ മന്ത്രി പി പ്രസാദും. വെറൈറ്റി ഫാർമർ സുജിത്ത് ഒരുക്കിയ അത്തപ്പുന്തോട്ടത്തിൽ കുട്ടികൾക്കൊപ്പമായിരുന്നു മന്ത്രിയുടെ ‘സ്‌റ്റെപ്പുകൾ’. സുജിത്തിന്റെ മകൾ മൂന്നാം ക്ലാസ് വിദ്യാർഥിനി കാർത്തികയും കൂട്ടുകാരുടെയും ഒപ്പമാണ് മന്ത്രി ചുവടുവച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിലെ തോണ്ടാ കുളം വനദുർഗ ക്ഷേത്ര ഭൂമിയിലാണ് പലതരം പൂച്ചെടികൾ കൊണ്ട് അത്തപ്പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. 25 സെന്റിൽ പൂച്ചെടികൾക്ക് പുറമേ പച്ചക്കറികളും അത്തപൂന്തോട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ചമുളക് വിളവെടുത്തു തുടങ്ങി. നീല വഴുതനയും വിൽപ്പനയ്ക്കായി. മന്ത്രിയോടൊപ്പം കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ചിത്ത്, പഞ്ചായത്തംഗം ബി ഇന്ദിര, കൃഷി ഓഫീസർ റോസ്മി ജോർജ്, എസ് ഡി അനില, ക്ഷേത്രം ഭാരവാഹി രാജേഷ്, കർഷകൻ സുജിത്ത്, കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments