ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഐക്യദാർഢ്യ സദസ്

ആലപ്പുഴ
സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്‌ത ഒമ്പതിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ സിഐടിയു ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. ചെത്തി ഹാർബറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫും തോട്ടപ്പള്ളി ഹാർബറിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാറും തറയിക്കടവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ ദേവകുമാറും ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സദസിൽ സി രത്‌നകുമാർ, യു രാജുമോൻ, കെ പി ഭുവനേന്ദ്രൻ, പി സുരേന്ദ്രൻ, കെ അശോകൻ, എം സോമൻ, ദീപ ഷാജി, എം ശ്രീദേവി, എം മുത്തുക്കുട്ടൻ, കെ കെ തങ്കച്ചൻ, ടി എൻ നരേന്ദ്രൻ, ജി ബിജുകുമാർ, ടി ആർ രാജേഷ് എന്നിവർ സംസാരിച്ചു.









0 comments