സ്വകാര്യഭൂമിയിൽ വൻതോതിൽ ഇ–മാലിന്യം തള്ളി

വള്ളികുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ അനധികൃതമായി നിക്ഷേപിച്ച ഇ–മാലിന്യം
ചാരുംമൂട്
വള്ളികുന്നം പഞ്ചായത്തിൽ ഏഴാംവാർഡിൽ മണ്ണെടുത്ത ഒന്നര ഏക്കർ സ്ഥലത്ത് ടൺ കണക്കിന് ഇലക-്ട്രോണിക് മാലിന്യം തള്ളിയതായി പരാതി. പാവുമ്പ സ്വദേശിയായ സ്ഥല ഉടമ അറിയാതെയാണ് മാലിന്യം തള്ളിയത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികാരികൾ പൊലീസിൽ പരാതി നൽകി. കക്ഷിക്ക് നോട്ടീസ് നൽകി. സ്ഥലം സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ഏഴാം വാർഡിനെ പ്രതിനിധീകരിക്കുന്ന കോൺഗ്രസിന്റെ പഞ്ചായത്തംഗത്തിന്റെ വീടിനോടുചേർന്ന ആളൊഴിഞ്ഞ സ്ഥലത്താണ് മാസങ്ങളായി ഇ– മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും കോൺഗ്രസ് പഞ്ചായത്തംഗം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല. വിവരം അറിഞ്ഞില്ലെന്ന പഞ്ചായത്തംഗത്തിന്റെ വാദം അവിശ്വസനീയമാണെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. ഇ– മാലിന്യം തള്ളിയ കുഴിയിൽ മഴയത്ത് വെള്ളക്കെട്ടാണ്. മഴപെയ്യുമ്പോൾ ഇത് സമീപമുള്ള കിണറുകളിലെത്തിയാൽ വലിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും നടപടിയെടുക്കണമെന്നും സിപിഐ എം വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥലം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ മോഹൻകുമാർ, ജെ രവീന്ദ്രനാഥ് , ലോക്കൽ സെക്രട്ടറി ആർ സത്യവർമ്മ, പി കോമളൻ, കെ ഓമനക്കുട്ടൻ, ഡി ദിലീപ്, പി എൻ ജനാർദ്ദനകുറുപ്പ്, മംഗളൻ എന്നിവർ സന്ദർശിച്ചു. ഒരാൾ അറസ്റ്റിൽ വള്ളികുന്നം പഞ്ചായത്തിൽ ഏഴാം വാർഡിൽ അനധികൃതമായി ഇ മാലിന്യം നിക്ഷേപിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ-്തു. പൊലിസ് കേസെടുത്തു. ഇ-ലക-്ട്രോണിക് വേസ്റ്റും, ഇൻഡസ്ട്രിയൽ വേസ്റ്റും അനധികൃതമായി നിക്ഷേപിച്ച താമരക്കുളം സലിംമൻസിലിൽ ഖലീലിനെയാണ് അറസ-്റ്റുചെയ-്തത്. രണ്ടാംപ്രതി കടുവിനാൽ സ്വദേശി അനിൽകുമാർ ഒളിവിലാണ്.









0 comments