ഒരാൾ അറസ്‌റ്റിൽ
അരൂരിൽ വൻ ലഹരിവേട്ട: അരക്കിലോ എംഡിഎംഎ പിടിച്ചു

ശ്രീമോന്‍
അരൂർ
അരൂരിൽ 430 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയിലായി. കോഴിക്കോട് ഫറോക്ക് വെളുത്തേടത്ത് ശ്രീമോനെ(29) യാണ് ഒരുമാസമായി വാടകയ്‌ക്ക് തമസിക്കുന്ന വീട്ടിൽനിന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അരൂർ പൊലീസും ചേർന്ന് പിടികൂടിയത്. രണ്ട് ദിവസമായി രഹസ്യമായി പിന്തുടർന്നും ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികൾ നിരീക്ഷിച്ചുമാണ് വലയിലാക്കിയത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എൻഡിപിഎസ്, പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഒരുമാസമായി അരൂരിൽ വാടയ്‌ക്ക് താമസിക്കുകയായിരുന്നു. മറ്റ് ജില്ലകളിൽ കേസ് നടത്തുന്നതിനാണ് എംഡിഎംഎ വാങ്ങി വിൽപ്പനയ്‌ക്ക് എത്തിച്ചത്. ജില്ലയിൽ പിടികൂടിയതിൽ ഏറ്റവും വലിയ അളവ് എംഡിഎംഎയാണിത്.









0 comments