തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ച്

എൻആർഇജി വർക്കേഴ്സ് യൂണിയൻ കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധർണയും എസ് എൻ പുരം പോസ്റ്റ് ഓഫീസിന് മുന്നിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
എൻആർഇജി വർക്കേഴ്സ് യൂണിയൻ കഞ്ഞിക്കുഴിഏരിയയിലെ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തണ്ണീർമുക്കം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ജി ഷാജി അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി എസ് എൻ പുരം പോസ്റ്റാഫിസിനു മുന്നിലെ മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്‌തു.
കെ എൻ കാർത്തികേയൻ അധ്യക്ഷനായി. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ കണിച്ചുകുളങ്ങര പോസ്റ്റാഫീസിനു മുന്നിലേക്കു നടന്ന മാർച്ച്‌യൂണിയൻ ഏരിയാ സെക്രട്ടറി എ കെ പ്രസന്നൻ ഉദ്ഘാടനം ചെയ്തു.വി ആർ ദിനേഷ് അധ്യക്ഷനായി.
ചേർത്തല സൗത്ത് പഞ്ചായത്ത് കമ്മിറ്റി അരീപ്പറമ്പ് പോസ്റ്റാഫീസിനു മുന്നിലേക്കു നടത്തിയ മാർച്ചും ധർണയും സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം ഉദ്ഘാടനം ചെയ്തു. സി വി മനോഹരൻ അധ്യക്ഷനായി.
ചേർത്തല
പെരുമ്പളത്ത് സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ ആർ ബാബുരാജ് ഉദ്‌ഘാടനംചെയ്‌തു. ജ്യോതിദേവി അധ്യക്ഷയായി.
പാണാവള്ളിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്‌ഘാടനംചെയ്‌തു. ധന്യ സന്തോഷ് അധ്യക്ഷയായി.
തൈക്കാട്ടുശേരിയിൽ പി എം പ്രമോദ് ഉദ്‌ഘാടനംചെയ്‌തു. ലത സോമൻ അധ്യക്ഷയായി.പള്ളിപ്പുറത്ത് പി ആർ ഹരിക്കുട്ടൻ ഉദ്‌ഘാടനംചെയ്‌തു.
അരൂർ
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ എഴുപുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപുന്ന പോസ്റ്റ് ഓഫീസിനുമുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.ആർ ദീപ അധ്യക്ഷയായി.സിപിഐഎം ഏരിയാ കമ്മിറ്റി അംഗം വി കെ സൂരജ് ഉദ്ഘാടനംചെയ്തു.
പട്ടണക്കാട് പോസ്‌റ്റാഫീസിന് മുന്നിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ടി എം ഷെറീഫ് ഉദ്ഘാടനം ചെയ്തു. ടി എൻ ഉഷാദേവി അധ്യക്ഷയായി.
അരൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മാനവീയം വേദിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.യൂണിയൻ ഏരിയ സെക്രട്ടറി ബി കെ ഉദയകുമാർ ഉദ്ഘാടനം ചെയ്തു.ബി ശോഭ അധ്യക്ഷയായി.









0 comments