തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും

എൻആർഇജി വർക്കേഴ്സ് യൂണിയൻ കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റി പുല്ലുകുളങ്ങര ബിഎസ്എൻഎൽ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
എൻആർഇജി വർക്കേഴ്സ് യൂണിയൻ കണ്ടല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലുകുളങ്ങര ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന തൊഴിലാളിവിരുദ്ധ ഉത്തരവുകൾ കേന്ദ്ര സർക്കാർ പിൻവലിക്കുക, തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. കണ്ടല്ലൂർ ലോക്കൽ സെക്രട്ടറി എ അജിത്ത് അധ്യക്ഷനായി.
ഏരിയ സെക്രട്ടറി ബി അബിൻഷാ, യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ, അഡ്വ.എസ് സുനിൽകുമാർ, എം വി ശ്യാം, സി അജികുമാർ, എം രാമചന്ദ്രൻ, കെ ആർ രാജേഷ്, ജെ കോമള, കെ സുരേന്ദ്രൻ, കോലത്ത് ബാബു, എം അഭിലാഷ്, ബീനാ സുരേന്ദ്രൻ, എസ് അമ്പിളി, സുനി വിജിത്ത്, വീണ അജയകുമാർ എന്നിവർ സംസാരിച്ചു.









0 comments