മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനാഭായ് അന്തരിച്ചു

അന്തരിച്ചു
വെബ് ഡെസ്ക്

Published on Jul 31, 2025, 01:48 AM | 1 min read

കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ്​ കണ്ണമ്പടവത്ത് കെ സുദർശനാഭായ് (70) അന്തരിച്ചു. ഹൃദയാഘാതത്താൽ ബുധൻ രാവിലെ പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധ്യാപികയായിരുന്നു. കില ഫാക്കൽറ്റി അംഗം, ശാസ്​ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ്​പ്രസിഡന്റ്​, മലപ്പുറം ജില്ലാ സെക്രട്ടറി, കഞ്ഞിക്കുഴി സഹകരണബാങ്ക് വനിതാ കൂട്ടായ്​മയായ വനിതാ സെൽഫി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മാരാരിക്കുളം ക്ഷേത്രത്തിന് തെക്ക്​ എൽപി സ്​കൂളിന്​ സമീപമാണ്​ താമസം. എസ്​ എൽ പുരം ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽനിന്നാണ്​ വിരമിച്ചത്​. ഭർത്താവ്: രാധാകൃഷ്​ണപ്പണിക്കർ. മക്കൾ: എസ്​ ധന്യ ( കാനഡ ), എസ്​ നീതു (കണ്ണൂർ). മരുമക്കൾ: ശ്രീനാഥ്, ദിലീപ്​കുമാർ. മൃതദേഹം അർത്തുങ്കലിൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്​കാരം ശനി പകൽ മൂന്നിന്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, പി പി ചിത്തരഞ്​ജൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം തുടങ്ങിയവർ അന്ത്യാഞ്​ജലി അർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home