മഹിളാ അസോ. ഏരിയ ജാഥകള്‍ക്ക് തുടക്കം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ കാൽനട ജാഥ ജില്ലാ സെക്രട്ടറി പ്രഭ മധു ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
വർഗീയതയ്ക്കും സാമൂഹിക ജീർണതയ്ക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുട്ടനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയ സെക്രട്ടറി എം വി പ്രിയ ക്യാപ്റ്റനും ഏരിയ പ്രസിഡന്റ് എം കൃഷ-്ണലത ജാഥാ മനേജരുമായ് പ്രചാരണകാൽനടജാഥ ആരംഭിച്ചു. 18 മുതൽ 20 വരെ നടക്കുന്ന ജാഥ വെള്ളി രാവിലെ 10ന് നീലംപേരൂർ ചക്കച്ചംപാക്കയിൽനിന്ന് ആരംഭിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ-്പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്തു. സരിത സന്തോഷ് അധ്യക്ഷയായി. സന്ധ്യാമണി ജയകുമാർ, എം ടി ചന്ദ്രൻ, സി കെ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ജാഥ ചതുർഥ്യാകരി ബിനോബാനഗറിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം സന്ധ്യരമേശ്, ജയസത്യൻ, ബിജിലി ബേബി എന്നിവർ സംസാരിച്ചു. ശനിയാഴ-്ച ജാഥ രാവിലെ കിടങ്ങറ കൂത്തപ്പള്ളിയിൽനിന്ന് ആരംഭിക്കും. തകഴി വർഗീയതയ്-ക്കും സാമൂഹ്യജീർണതയ്-ക്കും എതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ കാൽനടജാഥ ആരംഭിച്ചു. തകഴിയിൽ ജില്ലാ സെക്രട്ടറി പ്രഭ മധു ഉദ്ഘാടനംചെയ്-തു. തകഴി പഞ്ചായത്ത് അംഗം റീന മതികുമാർ അധ്യക്ഷയായി. ശ്രീലത സ്വാഗതം പറഞ്ഞു. ജാഥ എടത്വയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ടി ജി ജലജകുമാരി, യശോദ സുകുമാരൻ, ഉഷാകുമാരി, ലില്ലി, കമലമ്മ റെജി, രാധ ശശികുമാർ, പുഷ്-പമ്മ എന്നിവർ സംസാരിച്ചു. ശനി രാവിലെ നെടുമുടി പൂപ്പള്ളിയിൽനിന്ന് ആരംഭിച്ച് വൈകിട്ട് മങ്കൊമ്പിൽ സമാപിക്കും. ഏരിയ സെക്രട്ടറി എ എസ് അംബിക ക്യാപ്-റ്റനും പ്രസിഡന്റ് കെ എൽ ബിന്ദു മാനേജരുമായ ജാഥ ഞായറാഴ്-ച കൈനകരി കണ്ടുകൃഷിച്ചിറയിൽ സമാപിക്കും.









0 comments