സ്‌കൂട്ടറിൽ ചാരായക്കടത്ത്‌: ബേക്കറി ഉടമയും കൂട്ടാളിയും അറസ്‌റ്റിൽ

എക്‍സൈസ് പിടിയിലായ അനിൽകുമാറും സുമൻകുമാറും

എക്‍സൈസ് പിടിയിലായ അനിൽകുമാറും സുമൻകുമാറും

വെബ് ഡെസ്ക്

Published on Nov 10, 2025, 12:23 AM | 1 min read

തകഴി

സ്‌കൂട്ടറിൽ ചാരായവുമായിവന്ന ബേക്കറി ഉടമയെയും കൂട്ടാളിയെയും എക്‌സൈസ് സംഘം അറസ്‌റ്റ്‌ചെയ്‌തു. മങ്കൊമ്പ് ജങ്ഷനിലെ പൊന്നൂസ്‌ ബേക്കറി ഉടമ മങ്കൊമ്പ് തെക്കേക്കര മംഗലത്ത് അനിൽകുമാർ (കണ്ണൻ – 51), നെടുമുടി മാങ്ങയിൽ സുമൻകുമാർ (55) എന്നിവരാണ് പിടിയിലായത്. തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായ സ്ട്രൈക്കിങ്‌ ഫോഴ്സ് പരിശോധനയിൽ ഞായർ പുലർച്ചെ ഒന്നിന്‌ എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപത്തുനിന്ന്‌ 20 ലിറ്റർ ചാരായവുമായാണ്‌ ഇരുവരെയും പിടിച്ചത്. ഇവരെ റിമാൻഡ്‌ചെയ്‌തു. ചാരായത്തിന്റെ ഉറവിടം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്ന്‌ എക്‌സൈസ് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home