മികവിൽ മുന്നേ നടന്ന് മാന്നാര്‍

മാന്നാര്‍ പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ നിര്‍മിച്ച അങ്കണവാടി കെട്ടിടം
കെ സുരേഷ് കുമാര്‍
Published on Oct 13, 2025, 12:35 AM | 1 min read
മാന്നാര്‍
ലൈഫിൽ സുരക്ഷിത അഭയകേന്ദ്രം നല്‍കിയും ആരോഗ്യ വികസന രംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം നടത്തിയും മാന്നാര്‍ പഞ്ചായത്ത്. അതിദരിദ്ര പട്ടികയിലെ നാലുപേർക്ക് സ്ഥലം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചു. ലൈഫ് ഭവനപദ്ധതിയിൽ 130 ജനറൽ വീടും എസ്‌സി വിഭാഗത്തിന് 50 വീടുമാണ് നിര്‍മിച്ചുനൽകിയത്. ആയുർവേദത്തിലൂടെ ജീവിതശൈലീ രോഗങ്ങൾക്ക് പ്രതിരോധം തീർക്കൽ, പ്രസവരക്ഷാ മരുന്ന് വിതരണം, ഹോമിയോപ്പതിയിലൂടെ സ്‌ത്രീകളുടെ ശാരീരിക മാനസിക, വന്ധ്യത പ്രശ്നങ്ങൾക്ക് പരിഹാരമായി ‘തരുണി പദ്ധതി’ എന്നിവ ആരോഗ്യമേഖലയിലെ പ്രധാന ചുവടുവയ്‌പ്പുകളാണ്. പഞ്ചായത്ത് സ്വന്തമായി വാങ്ങിയ 53 സെന്റ് സ്ഥലത്ത് അങ്കണവാടി കെട്ടിടങ്ങൾ, എംസിഎഫ്, ഹെൽത്ത് സെന്ററുകള്‍ നിര്‍മാണങ്ങളും ദ്രുതഗതിയിലാണ്. മിനി എംസിഎഫ് ഒരു വാർഡിൽ രണ്ടെണ്ണം വീതം സ്ഥാപിച്ചത് വലിയ നേട്ടമാണ്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയിൽ 42 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ തോടുകൾ വൃത്തിയാക്കി കുന്നക്കാട്ടുകുളം, ചേനാശേരികുളം എന്നിവ നവീകരിച്ചു. ജലജീവന്‍ പദ്ധതി സമ്പൂർണമായി നടപ്പാക്കി. മന്ത്രി സജി ചെറിയാന്റെ ഫണ്ട്, ജില്ലാ, -ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട്, പഞ്ചായത്ത് തനതുഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
ശ്രദ്ധേയനേട്ടങ്ങള്‍
അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ടവര്‍ക്ക് പഞ്ചായത്ത് സ്ഥലം വാങ്ങി വീട് നിര്‍മിച്ചു
പൊതുകുളങ്ങളുടെയും വാച്ചാല്‍ തോടുകളുടെയും സംരക്ഷണം
മാലിന്യ സംസ്‌കരണത്തിന് എംസിഎഫ് നിര്‍മാണം
അങ്കണവാടി, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം
പാടശേഖരങ്ങളിലെ നെല്‍കൃഷി സംരക്ഷണം
പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധി









0 comments