ചേർത്തല തെക്കിൽ 750 പേർക്ക്‌ ലൈഫ്‌ ​

Life Housing Project

ചേർത്തല തെക്ക് പഞ്ചായത്ത് വികസന സദസ്‌ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2025, 12:18 AM | 1 min read

കഞ്ഞിക്കുഴി

ചേർത്തല തെക്ക്‌ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിവഴി 750 പേർക്ക് വീട് പൂർത്തീകരിച്ചു നൽകിയതായി വികസനസദസ്‌ പ്രോഗ്രസ്‌ റിപ്പോർട്ട്‌. വികസനസദസ്‌ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തിലെ 88 കുടുംബത്തെ അതിദാരിദ്ര്യമുക്തമാക്കി. ഡിജി കേരളംവഴി 761 പഠിതാക്കളുടെ പരിശീലനം പൂർത്തീകരിച്ചു. മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി കമ്യൂ‍ണിറ്റിതല ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, 44 മിനി എംസിഎഫ്‌, 942 പോർട്ടബിൾ ബയോ കമ്പോസ്റ്റ് ബിൻ, 10 ബോട്ടിൽ ബൂത്ത്‌ തുടങ്ങിയവ സ്ഥാപിച്ചു. പാലിയേറ്റീവ് കെയർ രംഗത്ത് 400ഓളം കിടപ്പുരോഗികൾക്ക്‌ എല്ലാ മാസവും വീടുകളിലെത്തി പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 50 ഹെക്‌ടർ കൃഷിഭൂമി തരിശുരഹിതമാക്കി പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ കൃഷിചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ് പ്രോഗ്രസ്‌ റിപ്പോർട്ട്‌ പ്രകാശിപ്പിച്ചു. റിസോഴ്സ് പേഴ്സൺ രജീഷ് സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി പി ഷിബു പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി, ആശ പ്രവർത്തകർ, കർഷകർ, ഉദ്യോഗസ്ഥർ, ഹരിതകർമസേനാംഗങ്ങൾ എന്നിവരെ ആദരിച്ചു. കെ -സ്‌മാർട്ട് ഹെൽപ്പ്‌ ഡസ്‌ക്‌, കാർഷിക, കുടുംബശ്രീ, അങ്കണവാടി ഉൽപ്പന്നങ്ങളുടെ വിപണനമേള, ചിത്രപ്രദർശനം, വിദ്യാർഥികളുടെ എക്‌സിബിഷൻ എന്നിവയും നടന്നു. സദസിന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാനകേരളം തൊഴിൽമേളയിൽ 52 ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home