ഭിന്നശേഷി കുട്ടികൾക്കായി
എൽഇഡി ബൾബ് നിർമാണ ശിൽപശാല

സമഗ്രശിക്ഷ കേരളം മാവേലിക്കര ബിആർസി ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച എൽഇഡി ബൾബ് നിർമാണ ശിൽപ്പശാല
ചാരുംമൂട്
സമഗ്രശിക്ഷാ കേരളം മാവേലിക്കര ബിആർസി ഭിന്നശേഷി കുട്ടികൾക്കായി എൽഇഡി ബൾബ് നിർമാണ ശിൽപശാല നടത്തി. ചുനക്കര ഗവ.യുപിഎസിലെ ക്രിയേറ്റീവ് കോർണറിലായിരുന്നു ശിൽപശാല. രക്ഷിതാക്കളെ കൂടി പരിശീലനത്തിൽ ഉൾപ്പെടുത്തി വരുമാനം ലഭ്യമാക്കാൻ ഉതകുംവിധമാണ് പരിശീലനം നൽകിയത്. എൽഇഡി ബൾബ് റിപ്പയറിങ്ങ് ചുനക്കര ഹൈസ-്‌കൂളിലെ സ്ട്രീം ഹബ്ബിൽ നടത്തി തൊഴിൽ യൂണിറ്റ് വികസിപ്പിക്കാനുള്ള അവസരം നടത്തും.
കുസാറ്റ് പരിശീലകരായ ഹർഷാഞ-്‌ജലി, ആശാലക്ഷ-്‌മി, ആൻ മേരി നൈനാൻ എന്നിവർ ക്ലാസുകൾ നയിച്ചു. സ-്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ പി മായ, സുനിത, ശ്രീജ, ഷംന, ശരത് എന്നിവർ പങ്കെടുത്തു.









0 comments