രാഷ്ട്രീയ വിവേചനത്തിനെതിരെ എൽഡിഎഫ് മാർച്ച്

തുറവൂർ
അങ്കണവാടി നിയമനത്തിലെ രാഷ-്‌ട്രീയ വിവേചനത്തിനെതിരെ പട്ടണക്കാട് പഞ്ചായത്തിലേക്ക് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. അങ്കണവാടികളിൽ ഒഴിവുള്ള വർക്കർ പോസ്റ്റിലേക്കുള്ള നിയമനത്തിനു വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിൽനിന്ന് എൽഡിഎഫ് അംഗങ്ങളെ ഒഴിവാക്കിയതിനെതിരെയും പഞ്ചായത്തിന്റെ വികസനവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്. പൊന്നാംവെളിയിൽനിന്ന് തുടങ്ങിയ മാർച്ച് സിപിഐ മണ്ഡലം സെക്രട്ടറി എം സി സിദ്ധാർഥൻ ഉദ്ഘാടനംചെയ-്‌തു. പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എം ഷെരീഫ് അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ സി കെ മോഹനൻ, പി ഡി ബിജു, ടി കെ രാമനാഥൻ, എസ് പി സുമേഷ്, മഹേഷ് ചേർത്തല, മോഹൻദാസ്, വി വി മുരളീധരൻ, കെ ജി പ്രിയദർശൻ, വി വൈ ഷൈജൻ തുടങ്ങിയവർ സംസാരിച്ചു.









0 comments