തഴക്കര വെറ്ററിനറി ഡിസ്‌പെൻസറിയിൽ ലബോറട്ടറി ആരംഭിക്കും

മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതി അവലോകനയോഗത്തിൽ എം എസ് അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു
മാവേലിക്കര
മൃഗങ്ങളുടെ ചികിത്സ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണവകുപ്പ് മാവേലിക്കര ബ്ലോക്കിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയുടെ അവലോകനയോഗം എം എസ് അരുൺകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരദാസ്, ഡോ. സുൽഫിക്കർ, ഡോ. പ്രിയ ഫിലിപ്പ്, ഡോ. അമ്പിളി തങ്കപ്പൻ എന്നിവർ പങ്കെടുത്തു. മൃഗാശുപത്രികളുടെ പ്രവർത്തനസമയശേഷം വൈകിട്ട് നാലുമുതൽ രാത്രി 12 വരെ 1962 എന്ന ടോൾഫ്രീ നമ്പറിൽ വിളിക്കുന്ന കർഷകന്റെ വീട്ടുപടിക്കൽ വെറ്ററിനറി ഡോക്‌ടർ അടങ്ങുന്ന സംഘമെത്തി ചികിത്സ നൽകുന്ന പദ്ധതിയാണ്. കർഷകരുടെ ആവശ്യപ്രകാരം തഴക്കര വെറ്ററിനറി ഡിസ്‌പെൻസറിയിൽ ലബോറട്ടറി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തി മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അടുത്തവർഷംമുതൽ ബ്ലോക്ക് പഞ്ചായത്ത് വഴി മൊബൈൽ യൂണിറ്റിലേക്കുള്ള മരുന്നുകൾ വാങ്ങാൻ ഉത്തരവ് ലഭിച്ചെന്നും എംഎൽഎ അറിയിച്ചു.









0 comments