4.6 കോടി
കൊയ-്ത് കുടുംബശ്രീ

ചേർത്തല നഗരസഭയിലെ ഓണച്ചന്തയിൽ സിഡിഎസ് ചെയർപേഴ്‌സൺ ജ്യോതിമോൾ പച്ചക്കറികൾ എറ്റുവാങ്ങുന്നു
ഗോകുൽ ഗോപി
Published on Sep 09, 2025, 01:12 AM | 1 min read
ആലപ്പുഴ
ഓണവിപണിയിൽ 4.6 കോടി രൂപയുടെ വരുമാനം നേടി കുടുംബശ്രീ. ജില്ലയിലാകെ ഓണച്ചന്തകൾ, നിറപൊലിമ. ഓണക്കനി, കിറ്റ് വിതരണം, ഓണസദ്യ, പോക്കറ്റ് മാർട് വഴി ഗിഫ്റ്റ് ഹാമ്പറുകൾ എന്നിവയിലൂടെയാണ് നേട്ടം. പുലിയൂരിൽ ജില്ലാചന്ത ഉൾപ്പെടെ 154 ഓണച്ചന്തകൾ 80 സിഡിഎസിലായി സംഘടിപ്പിച്ചു. ഇതിലൂടെ 3.36 കോടിയുടെ വരുമാനം ലഭിച്ചു. ആഗസ്ത് 29 മുതൽ സെപ്‌തംബർ മൂന്നുവരെയാണ് ചന്തകൾ പ്രവർത്തിച്ചത്. ആയിരത്തിലധികം കുടുബശ്രീ സംരംഭകരുടെ വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ 12,314 ഓണ കിറ്റുകൾ- ജില്ലയിൽ വിറ്റഴിച്ചു. ഇതുവഴി 61,28,291 രൂപ ലഭിച്ചു. ഓണസദ്യവിളമ്പിയും നേട്ടം കൊയ്തു. 17,182 സദ്യകൾ വിതരണം ചെയ്തതിലൂടെ 34,02,000 രൂപയുടെ വരുമാനമുണ്ടാക്കി. ഓണക്കനി പദ്ധതി വഴി 20,916 കിലോ പച്ചക്കറികളാണ് കലവറകളിലേക്കെത്തിയത്. ഇതിലൂടെ മാത്രം 15,62,986 രൂപ വരുമാനവുമുണ്ടാക്കി. ആഘോഷത്തിന് വർണങ്ങളേകാൻ നാടാകെ പൂക്കളം നിറഞ്ഞപ്പോൾ നിറപൊലിമയും ഹിറ്റായി. 8461 കിലോ പൂക്കൾ വിറ്റഴിച്ച് 13,83,930 രൂപയുടെ വരുമാനവുമുണ്ടാക്കി. ജില്ലയിൽ 2000 ഏക്കറിലാണ് കൃഷിയിറക്കിയത്. ഓണസമ്മാനം നൽകാൻ ഒരുക്കിയ ഗിഫ്റ്റ് ഹാമ്പറിനും മികച്ച പ്രതികരണമാണ്. 350 ഗിഫ്റ്റ് ഹാമ്പർ വിപണിയിലെത്തിച്ച് 2,79,650 രൂപ വരുമാനമുണ്ടാക്കി. 1,000 രൂപ വിലയായ ഉൽപ്പന്നങ്ങൾ 799 രൂപയ്ക്കാണ് ലഭ്യമാക്കിയത്.









0 comments