റെനിലിന്റെ തങ്കമനസിന് അനുമോദനം

റെനിലിനെ സിപിഐ എം പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചപ്പോൾ
തുറവൂർ
വീണുകിട്ടിയ സ്വർണമാല ഉടമസ്ഥർക്ക് കൈമാറി വൈറലായ വിദ്യാർഥിയെ സിപിഐ എം അനുമോദിച്ചു. കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ കേന്ദ്രീയ വിദ്യാലയ ഭവനിലെ വിദ്യാർഥിയായ റെനിലാണ് ആദരം ഏറ്റുവാങ്ങിയത്. പറയകാട് കുന്നേൽ റോയിയുടെയും ലിൻസിയുടെയും മകനാണ്. കഴിഞ്ഞ ദിവസം സ്‌കൂളിന് മുന്നിലെ ബസ് സ്‌റ്റോപ്പിൽവച്ചാണ് റെനിലിനും സഹപാഠി തമ്മനം സ്വദേശി ബദറിനും ഒന്നരപ്പവന്റെ സ്വർണമാല കളഞ്ഞു കിട്ടിയത്. ഇരുവരും ഉടനെ ഹാർബർ പൊലീസ് സ്‌റ്റേഷനിൽ മാല എത്തിക്കവേ കാണാനില്ലെന്ന പരാതിയുമായി ഉടമസ്ഥരെത്തിയിരുന്നു. ഉടമസ്ഥരെയും കൂട്ടി പൊലീസ് സ്‌കൂളിലെത്തി അസംബ്ലിയിൽവച്ച് മാല കൈമാറി. ആദരിക്കൽ ചടങ്ങിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ഡി രമേശൻ, ലോക്കൽ സെക്രട്ടറി സി സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ സജി, കെ വി കൃഷ്‌ണകുമാർ, ഷാഹുൽ ഹമീദ്, നന്ദു സുരേഷ് എന്നിവർ പങ്കെടുത്തു.









0 comments