കെഎസ്ആർടിഇഎ യൂണിറ്റ് സമ്മേളനം

കെഎസ്ആർടിഇഎ സിഐടിയു കായംകുളം യൂണിറ്റ് സമ്മേളനം സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കെഎസ്ആർടിസി ജീവനക്കാർക്ക് ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകണമെന്ന് കെഎസ്ആർടിഇഎ സിഐടിയു കായംകുളം യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി സുജിത് സോമൻ ഉദ്ഘാടനംചെയ-്തു. യു സജി അധ്യക്ഷനായി. വി എസ് അച്യുതാനന്ദനെ അനുസ-്മരിച്ചു. ഉന്നതവിജയികളെ അനുമോദിച്ചു. വിരമിച്ച ജീവനക്കാരെ ആദരിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി എ പി റെജിയും വരവുചെലവ് ട്രഷറർ ആർ രാജേഷ-്കുമാറും അവതരിപ്പിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ, സിഐടിയു ഏരിയാ സെക്രട്ടറി കെ പി മോഹൻദാസ്, കെഎസ്ആർടിഇഎ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ അൻസാർ, ജില്ലാ പ്രസിഡന്റ് മധു ബി ഗോപൻ, ആർ ജയൻ, കെ ദിലീപ്, സുനിത് സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: യു സജി (പ്രസിഡന്റ്) എ പി റെജി (സെക്രട്ടറി), ആർ രാജേഷ-്കുമാർ (ട്രഷറർ).









0 comments