ലഹരിക്കെതിരെ ദേശാഭിമാനിയും
‘അറിവാണ് ലഹരി’ കാമ്പയിൻ ഉദ്ഘാടനം ഇന്ന്

തുറവൂർ
ജീവിതത്തിലെ സർവ സന്തോഷങ്ങളെയും അപഹരിക്കുന്ന മഹാവിപത്തായി മാറുന്ന ലഹരിക്കെതിരെ കാമ്പയിനുമായി ദേശാഭിമാനിയും. ഫലപ്രദമായ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ എന്നിവയുൾപ്പെടുത്തിയ കാമ്പയിൻ ആരംഭിച്ചു. സംസ്ഥാനത്തെ നൂറ്റമ്പതോളം കോളേജുകളിൽ പരിപാടി സംഘടിപ്പിക്കും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മുഖ്യപ്രായോജകരും വികെസി പ്രൈഡ് സഹപ്രായോജകരുമാണ്. തുറവൂർ ശ്രീനാരായണ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പകൽ 11.30ന് ദലീമ എംഎൽഎ ജില്ലാതല ഉദ്‌ഘാടനംനടത്തും. ദേശാഭിമാനി ആലപ്പുഴ യൂണിറ്റ് മാനേജർ രഞ്‌ജിത്ത് വിശ്വം അധ്യക്ഷനാകും. എക്‌സൈസ് വിമുക്തിമിഷന്‍ ജില്ലാ കോ–- ഓർഡിനേറ്റർ അഞ്‌ജു എസ് റാം ബോധവൽക്കരണ ക്ലാസെടുക്കും.









0 comments