കെസിഇയു പ്രതിഷേധിച്ചു

കേന്ദ്ര സഹകരണനയത്തിനെതിരെ കെസിഇയു ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്ര സഹകരണനയത്തിനെതിരെ കേരള കോ-–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു പ്രതിഷേധിച്ചു. ആലപ്പുഴ പാസ്‌പോർട്ട് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി എസ് പുഷ്‌പരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മനു ദിവാകരൻ, ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, പി വി കുഞ്ഞുമോൻ, എസ് പ്രിയ, ആർ ബിജു, എം ആർ സുമേഷ്, അല്ലി മാത്യു, പി ജി ഗിരീഷ്, ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു.








0 comments