കായംകുളം കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ നിർമാണം ഉടൻ

കെഎസ്ആർടിസി ബസ് സ്‌റ്റേഷന്റെ നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം

കെഎസ്ആർടിസി ബസ് സ്‌റ്റേഷന്റെ നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം

avatar
സ്വന്തം ലേഖകൻ

Published on Oct 10, 2025, 12:17 AM | 1 min read

കായംകുളം
കായംകുളം ​കെഎസ്ആർടിസി ബസ് സ്‌റ്റേഷൻ നിർമാണം നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് ദ്രുതഗതിയിൽ ആരംഭിക്കാൻ തിരുവനന്തപുരത്ത്‌ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. നിയമസഭാ കോംപ്ലക്‌സിൽ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മന്ത്രി സജി ചെറിയാൻ, യു പ്രതിഭ എംഎൽഎ, കെഎസ്ആർടിസി മാനേജിങ്‌ ഡയറക്‌ടർ, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയർ, പൊതുമരാമത്ത് ഡിസൈൻ വിഭാഗം ചീഫ് എൻജിനിയർ, ചീഫ് ആർക്കിടെക്റ്റ്‌, കെഎസ്ആർടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാർ, എൻജിനിയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടത്തിനായി 10 കോടി രൂപയാണ് അനുവദിച്ചത്. 19,584 ചതുരശ്രയടി വിസ്‌തീർണത്തിൽ രണ്ട് നിലയായാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാംനിലയിൽ സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫീസ്,അന്വേഷണ കൗണ്ടർ, റിസർവേഷൻ കൗണ്ടർ, സെക്യൂരിറ്റികൾക്കുള്ള മുറികൾ, സ്‌ത്രീകൾക്ക്‌ കാത്തിരിപ്പ്‌ കേന്ദ്രം, മെഡിക്കൽ റൂം, സ്‌ത്രീ–പുരുഷന്മാർക്കും അംഗപരിമിതർക്കും പ്രത്യേകം ശുചിമുറികൾ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലിഫ്റ്റും മലിനജല സംസ്‌കരണ പ്ലാന്റും പദ്ധതിയിലുണ്ട്. യു പ്രതിഭ എംഎൽഎയുടെ അഭ്യർഥനപ്രകാരം 2023– -2024 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home