"കാവലാൾ' പദ്ധതിക്ക് തുടക്കമായി

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ 18 വാർഡുകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്ന "കാവലാൾ' പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
പഞ്ചായത്തിലെ 18 വാർഡുകളിലെ 52 ഇടങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്ന "കാവലാൾ' പദ്ധതി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനംചെയ-്‌തു. മാലിന്യമുക്ത നവകേരളത്തിന്റെ തുടർച്ചയായി പഞ്ചായത്ത് നടപ്പാക്കുന്ന "കമനീയം കഞ്ഞിക്കുഴിയുടെ' ഭാഗമായാണ് നിരീക്ഷണകാമറകൾ സ്ഥാപിക്കുന്നത്. 49 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പദ്ധതിയിലൂടെ സർക്കാർ ഏജൻസിയായ സി ഡിറ്റ് ആണ് കാമറകൾ സ്ഥാപിക്കുന്നത്. പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് എം സന്തോഷ-്‌കുമാർ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ചിത്ത്, പഞ്ചായത്തംഗം എസ് ജോഷിമോൻ, ബ്ലോക്കുപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സുധ സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, പഞ്ചായത്തംഗം ടി പി കനകൻ, സെക്രട്ടറി ടി എഫ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി രാജീവ് എന്നിവർ സംസാരിച്ചു.









0 comments