എൽഡിഎഫ് വിജയത്തിന് രംഗത്തിറങ്ങുക:- കെഎസ്ഇബി വർക്കേഴ്സ് അസോ.

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ആലപ്പുഴ ഡിവിഷൻ ജനറൽ ബോഡിയും യാത്രയയപ്പ് സമ്മേളനവും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയത്തിന് രംഗത്തിറങ്ങാൻ -കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ആലപ്പുഴ ഡിവിഷൻ ആഹ്വാനംചെയ്‌തു. ജനറൽബോഡിയും യാത്രയയപ്പ് സമ്മേളനവും ആലപ്പുഴ ജെൻഡർ പാർക്ക് ഹാളിൽ നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ദീപ കെ രാജൻ യോഗം ഉദ്ഘാടനംചെയ്‌തു. ഡിവിഷൻ പ്രസിഡന്റ് വി എം സനൽകുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ രഘുനാഥ്, മാത്യു വർഗീസ്, ഡിവിഷൻ സെക്രട്ടറി വി സി രാജേഷ്, എം എസ് ലക്ഷ്‌മി, ഹരികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ലേഖ, ഡിവിഷൻ പ്രസിഡന്റ് പി ബി മധു, മുഹമ്മദ് സാലി എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി.









0 comments