ബസ് തൊഴിലാളി പണിമുടക്ക് പൂർണം

സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വകാര്യ ബസ്സ് തൊഴിലാളികളുടെ കളക്ടറേറ്റ് മാർച്ച് സമര സമിതി കൺവീനർ എം എം അനസ് അലി ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ സ്വകാര്യബസ് തൊഴിലാളികൾ നടത്തിയ സൂചന പണിമുടക്ക് പൂർണം. സ്വകാര്യ ബസുകളൊന്നും സർവീസ് നടത്തിയില്ല. മൂന്ന് വർഷമായി തടഞ്ഞ നിയമപരമായ ശമ്പളവർധന നടപ്പാക്കുക, ഒരു ബസിൽ മൂന്ന് ജീവനക്കാരെന്ന സർക്കാർ നിലപാട് പുനസ്ഥാപിക്കുക, തൊഴിലാളികൾക്ക് അർഹമായ ക്ഷേമനിധി ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കലക്ടർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ കലക്‌ടറേറ്റിലേക്ക് പ്രകടനം നടത്തി. രാവിലെ ഇഎംഎസ് സ്‌റ്റേഡിയത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് ശേഷം യോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം എം അനസ് അലി ഉദ്‌ഘാടനംചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ ബിനീഷ് ബോയ് അധ്യക്ഷനായി. സമരസമിതി നേതാക്കളായ ഒ യു അബ്ദുൾ കലാം, ആർ ഹരിദാസൻ നായർ, എം എം ഷെരീഫ്, പി വി പുരുഷോത്തമൻ, എം എസ് സജീവ്, പി എൻ സന്തോഷ്, സി ജെ ഗോപൻ തുടങ്ങിയവർ സംസാരിച്ചു. പരിഹാരമായില്ലെങ്കിൽ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.









0 comments