ഇരപ്പൻപാറ ഇക്കോ ടൂറിസം പദ്ധതി സമർപ്പിച്ചു

മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്ത ഇരപ്പൻപാറ റെയിൻബോ വാട്ടർഫാൾസ് ആന്‍ഡ് ഇക്കോ ടൂറിസത്തിന്റെ ശിലാഫലകം എം എസ് അരുൺകുമാർ എംഎൽഎ അനാച്ഛാദനം ചെയ്യുന്നു
ചാരുംമൂട് "
ഒരു പഞ്ചായത്തിൽ ഒരു ടൂറിസം’ എന്ന ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തി നിർമിച്ച ഇരപ്പൻപാറ റെയിൻബോ വാട്ടർഫാൾസ് ആൻഡ് ഇക്കോ ടൂറിസം പദ്ധതി മന്ത്രി മുഹമ്മദ്റിയാസ് നാടിന് ഓൺലൈനായി സമർപ്പിച്ചു. ഇരപ്പൻപാറയിലെ ചടങ്ങിൽ എം എസ് അരുൺ കുമാർ എംഎൽഎ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം ചെയ്‌തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി വേണു സ്വാഗതം പറഞ്ഞു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പ്രോജക്ട് ഡിസൈനർ ഡോ.ഷാജു ജമാലുദീൻ, നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ കെ കെ സഷീൽ കുമാർ, എസ് ജമാൽ, വി എം മുസ്‌തഫ റാവുത്തർ, എ ജി അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ജി മധു തുടങ്ങിയവർ സംസാരിച്ചു.









0 comments