അന്താരാഷ്‌ട്ര ഖുർആൻ പ്രദർശനവും നബിദിനാഘോഷവും


സ്വന്തം ലേഖകൻ
Published on Aug 30, 2025, 01:17 AM | 1 min read
ചാരുംമൂട്
ആദിക്കാട്ടുകുളങ്ങര ഹിദായത്തുൽ ഇസ്ലാം സമാജം മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന 1500–-ാം നബിദിനാഘോഷം ‘ഇഷ്‌കെ റസൂലി'ന് തുടക്കമായി. അന്താരാഷ്‌ട്ര ഖുർആൻ പ്രദർശനവും ഏഴ് വ്യത്യസ്‌ത ശൈലികളിലുള്ള ഖുർആൻ വിസ്‌മയവിരുന്നും ഖാരി സൽമാൻ ഫലാഹി ഗുജറാത്തിന്റെ നേതൃത്വത്തിൽ നടന്നു. ശനി രാവിലെ ഒമ്പതുമുതൽ കുട്ടികളുടെ കലാപരിപാടികൾ, 4.30ന് നബിദിന വിളംബരജാഥ. ഞായർ രാവിലെ ഒമ്പതിന് സ്‌ത്രീകൾക്കുള്ള മയ്യിത്ത് പരിപാലന ക്ലാസിനും സ്‌ക്വാഡ് രൂപീകരണത്തിനും റംസിന കണ്ണൂർ നേതൃത്വം നൽകും. തിങ്കൾ രാവിലെ 10ന് കുട്ടികളുടെ കലാമത്സരങ്ങൾ. എട്ടിന് ആദിക്കാട്ടുകുളങ്ങര ചീഫ് ഇമാം അൽ-ഹാഫിസ് അൻവർ മന്നാനി തൊടുപുഴ നബിദിന പ്രഭാഷണം നടത്തും. ചൊവ്വ രാവിലെ എട്ടിന് മെഡിക്കൽ ക്യാമ്പ്, നാലിന് കുട്ടികളുടെ കലാപരിപാടികൾ. ആറിന് പണ്ഡിത സമ്മേളനം. ജമാഅത്ത് പ്രസിഡന്റ് സജീവ് പൈനുംമൂട്ടിൽ അധ്യക്ഷനാകും. വ്യാഴം വൈകിട്ട് ആറിന് ‘ഇന്നത്തെ ഇന്ത്യ: ജനാധിപത്യത്തിന്റെ നിലയും നിലനിലനിൽപ്പും' എന്ന വിഷയത്തിൽ യുവജന സെമിനാർ നടക്കും. സജീവ് പൈനുംമൂട്ടിൽ അധ്യക്ഷനാകും. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് അബിൻ വർക്കി തുടങ്ങിയവർ പങ്കെടുക്കും. വെള്ളി രാവിലെ മൗലൂദ് പാരായണം. ഏഴിന് നബിദിന റാലി, വൈകിട്ട് ആറിന് മാനവ സൗഹാർദസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്‌ഘാടനംചെയ്യും. എം എസ് അരുൺകുമാർ എംഎൽഎ നബിദിന സന്ദേശം നൽകും. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ മുഖ്യാതിഥിയാകും.









0 comments