സ്വാതന്ത്ര്യലഹരിയില്‍...

കാവാലം സർദാർ കെ എം പണിക്കർ ദേശീയ വായനശാല സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ചങ്ങനാശേരി ഡിവൈഎസ്‌പി കെ പി ടോംസൻ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ഇന്ത്യയുടെ 79–ാം സ്വാതന്ത്ര്യദിനം ജില്ലയിലെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന പരേഡിന്റെ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിന ആഘോഷം നടന്നു. തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലംഗം കെ സുരേഷ-്‌കുമാര്‍ പതാകയുയര്‍ത്തി. പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ എൻഎസ്എസും എൻസിസിയും ചേര്‍ന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രൊഫ. ഡോ. എസ് സുരേഷ് പതാകയുയർത്തി. എയർ വൈസ്‌മാർഷൽ പി കെ ശ്രീകുമാർ വിശിഷ-്‌ടാതിഥിയായി. പുലിയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് എം ജി ശ്രീകുമാറും, ബുധനൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് പുഷ-്‌പലത മധുവും, മാന്നാര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ടി വി രത്നകുമാരിയും, ചെന്നിത്തല പഞ്ചായത്തില്‍ പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രനും പതാക ഉയര്‍ത്തി. പരുമല സെമിനാരി എല്‍ പി സ-്‌കൂളില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെയും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും വേഷവിധാനങ്ങളോടെ വിദ്യാര്‍ഥികള്‍ റാലിയും ഫ്ലാഷ-്‌മോബും നടത്തി. പുളിക്കീഴ് എസ്ഐ കുരുവിള ജോര്‍ജ് ആഘോഷങ്ങള്‍ ഉദ്ഘാടനംചെയ-്‌തു. മാന്നാര്‍ പുത്തന്‍പള്ളിയില്‍ ജമാഅത്ത് കൗണ്‍സില്‍ ചെയര്‍മാന്‍ ഹാജി ഇസ-്‌മയില്‍കുഞ്ഞും കുരട്ടിക്കാട് ജുമാമസ്ജീദില്‍ ജമാഅത്ത് പ്രസിഡന്റ് എന്‍ എ റഷീദും, പാവുക്കര ജുമാ മസ്‍ജീദില്‍ ചീഫ് ഇമാം നൗഫല്‍ ഫാളിലിയും ദേശീയ പതാകയുയര്‍ത്തി. ചെന്നിത്തല വൈഎംസിഎയില്‍ പ്രസിഡന്റ് കെ പി ജേക്കബ് പതാക ഉയര്‍ത്തി. സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ പി കെ കുഞ്ഞച്ചൻ സ-്‌മാരക മന്ദിരത്തിന് മുന്നിൽ ഏരിയ സെക്രട്ടറി എം ശശികുമാർ പതാക ഉയർത്തി. പാണ്ടനാട് വെസ്‌റ്റ് നാക്കട പമ്പാ റെസിഡൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡന്റ് എ ആർ മോഹനകുമാർ പതാക ഉയർത്തി. നാക്കട ഇല്ലിമല റോഡും പാലത്തിന്റെ അനുബന്ധപാതകളും ഫോറം പ്രവർത്തകർ വൃത്തിയാക്കി. എൻസിപി മണ്ഡലം കമ്മിറ്റി ഗാന്ധിപ്രതിമയിൽ പുഷ-്‌പാർച്ചനയും ദേശഭക്തി പ്രതിജ്ഞയും നടത്തി. സേവാദൾ സംസ്ഥാന ചെയർമാൻ ടി കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ-്‌തു, നിയോജകമണ്ഡലം പ്രസിഡന്റ് ടി സി ഉണ്ണികൃഷ-്‌ണൻ അധ്യക്ഷനായി. ജെസിഐ ചെങ്ങന്നൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പ്രതിമയ-്‌ക്കുമുന്നിൽ മുൻ ചാപ്റ്റർ പ്രസിഡന്റ് എം കെ ശ്രീകുമാർ പതാക ഉയർത്തി. ടി കെ ഇന്ദ്രജിത്ത് സ്വാന്ത്രന്ത്യദിന സന്ദേശം നൽകി. കാവാലം സർദാർ കെ എം പണിക്കർ ദേശീയ വായനശാല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ചങ്ങനാശേരി ഡിവൈഎസ്‌പി കെ പി ടോംസൻ ഉദ്ഘാടനംചെയ്‌തു. മുതിർന്ന വിമുക്തഭടന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. കെ പി ഷാജി അധ്യക്ഷനായി. കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഗോപകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചതുർഥ്യാകരി സാഹിത്യപോഷിണി ഗ്രന്ഥശാലാങ്കണത്തിൽ മുതിർന്ന അംഗവും സ്ഥിരവായനക്കാരിയുമായ 90 വയസുകാരി സരോജനിയമ്മ ഇടത്തിപറമ്പ് ദേശീയപതാക ഉയർത്തി. തലവടി എസ്‌ഡിവിഎസ് ഗ്രന്ഥശാല സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ബി രമേശ്‌കുമാർ പതാകയുയർത്തി. എക്‌സിക്യൂട്ടീവ് അംഗം ബിനു ജി നായർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഗവ. എൽപിഎസ് ചെത്തിപ്പുരയ-്‌ക്കലിൽ സ്വാതന്ത്ര്യദിനാഘോഷ റാലി സംഘടിപ്പിച്ചു. സ്വതന്ത്ര്യത്തിനായി ജീവൻ ബലിയപ്പിച്ച ധീരരുടെ സ-്‌മരണ പുതുക്കാൻ മടയ-്‌ക്കപ്പടിയിൽ ഫ്ലാഷ-്‌മോബും സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ സതീഷ് കൃഷ-്‌ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി.









0 comments