ആ ശബ്​ദത്തിൽ ഞാനറിഞ്ഞു; അടിയന്തരാവസ്ഥ അവസാനിച്ചു

വി എസ്

ആലപ്പുഴ വലിയചുടുകാട്ടിലെ വി എസ് അച്യുതാനന്ദന്റെ ചിതയ്ക്കരികിൽ 
പുഷ-്പചക്രം സമർപ്പിക്കുന്ന വി എസ്​ ചന്ദ്രനും സുഹൃത്ത്​ എൻ ചിത്രഞ്ജനും

വെബ് ഡെസ്ക്

Published on Jul 25, 2025, 01:02 AM | 1 min read

ആലപ്പുഴ

‘അടിയന്തരാവസ്ഥ അവസാനിച്ചുവെന്ന്​ ഞാനറിഞ്ഞത്​ ആ ശബ്​ദത്തില‍‍ൂടെയായിരുന്നു. പിന്നീട്​ നീട്ടിയും കുറുക്കിയുമുള്ള ആ ശബ്ദം കേൾക്കാൻ ഒരുപാട്​ നടന്നിട്ടുണ്ട്​’. കൈതവന ശ്രീരുദ്രയിൽ വി എസ്​ ചന്ദ്രൻ വലിയചുടുകാടിലെത്തിയത് നിറയെ ഓർമകളുമായി​. 1977ൽ കണിയാംകുളത്ത്​ പാർടി ലോക്കൽ കമ്മിറ്റി ഓഫീസിനുമുന്നിൽ ചന്ദ്രൻ ചായക്കട നടത്തിയിരുന്നു. അന്ന്​ ജീപ്പിൽ വന്നിറങ്ങിയ വി എസ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു ​ ‘അടിയന്തരാവസ്ഥ അവസാനിച്ചു’. പത്ര, ദൃശ്യ മാധ്യമങ്ങളൊന്നും സജീവമാകാത്ത അന്ന്​ ആ വാർത്ത ഞാനറിഞ്ഞത്​ വി എസിലൂടെയാണെന്ന്​ ചന്ദ്രൻ പറയുന്നു​. വ്യാഴാഴ്​ച കണ്ടുനിന്നവരോടെല്ലാം വി എസിനെപ്പറ്റി പറഞ്ഞു. ചിതയ്​ക്കരികിലെ തിരക്ക്​ ഒഴിഞ്ഞപ്പോൾ കൈയിൽ കരുതിയ റീത്ത്​ സമർപ്പിച്ചു. കൈകൾ ഉയർത്തി കരഞ്ഞുകൊണ്ട്​ മുദ്രാവാക്യം വിളിച്ചു. ഭാര്യ ജ്ഞാനമ്മയുടെ അച്ഛൻ കെ ദാസൻ വി എസിനൊപ്പം ​ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്​. ‘ഞങ്ങളുടെ വിവാഹത്തിൽ വി എസിന്​ പങ്കെടുക്കാൻ സാധിച്ചില്ല. കല്യാണത്തിന്​ വരാത്തതിൽ​ അച്ഛന്​ വലിയ ദു:ഖമായെന്നറിഞ്ഞ വി എസ്​ രണ്ടു ദിവസത്തിന് ശേഷം 1981 സെപ്തംബർ മൂന്നിന്​ ഞങ്ങളെ കാണാനെത്തി. അന്ന്​ ​ഞങ്ങളെ രണ്ടു പേരെയും ചേർത്ത്​ പിടിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു’– ചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സുഹൃത്ത്​ എൻ ചിത്രഞ്ജനൊപ്പമാണ് ചന്ദ്രൻ ചുടുകാടിലെത്തിയത്​.



deshabhimani section

Related News

View More
0 comments
Sort by

Home