വീടാക്രമണം; മോഷണക്കേസ് പ്രതി പിടിയിൽ

വിഷ്ണു
തുറവൂർ
തിരുവോണ ദിവസം പുലർച്ചെ മൂന്നിന് വല്ലേത്തോട് പി എസ് കടത്ത് അനിലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനൽചില്ലും കാറിന്റെചില്ലും തല്ലി തകർക്കുകയും വീട്ടുകാരനെ ആക്രമിക്കുകയുംചെയ്ത കേസിൽ യുവാവ് പിടിയിൽ. പൂച്ചാക്കൽ വാടകയ്ക്ക് താമസിക്കുന്ന കോടംതുരുത്ത് പഞ്ചായത്ത് 15 –ാം വാർഡിൽ പള്ളിത്തറ വീട്ടിൽ വിഷ്ണു(22)ആണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യവെയാണ് ഇയാൾ നിരവധി അടിപിടി, മോഷണ കേസുകളിൽ പ്രതിയാണെന്ന് മനസിലായത്. ഇയാൾക്കെതിരെ പട്ടണക്കാട്, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർചെയ്ത അടിപിടി കേസുകളിൽ വിചാരണ പുരോഗമിക്കുകയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്‌ടിച്ച സ്‌കൂട്ടറും ഇരുമ്പനം ഭാഗത്തുനിന്ന് മോഷ്‌ടിച്ച സ്‌കൂട്ടറും ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ എം അജയമോഹന്റെ നേതൃത്വത്തിൽ എസ് ഐ രാജീവ്, എസ് ഐ സലി, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, സുരാജ്, അമൽരാജ്, വിജേഷ് , രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.









0 comments