50 ഗ്രാം ഹെറോയിനുമായി 
അതിഥിത്തൊഴിലാളി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2025, 12:15 AM | 1 min read

കായംകുളം

കായംകുളം ഐക്യജങ്​ഷന് പടിഞ്ഞാറ്​​ 50 ഗ്രാം ഹെറോയിനുമായി അതിഥിത്തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി അമീറിനെയാണ്​ (28) ജില്ലാ ലഹരിവിരുദ്ധ സ്​ക്വാഡും കായംകുളം പൊലീസും ചേർന്ന് പിടികൂടിയത്​. സംസ്ഥാനത്തിന്​ പുറത്തുനിന്ന്​ ഹെറോയിൻ കൊണ്ടുവന്ന് വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാട്ടിൽപ്പോയി മടങ്ങിവരുമ്പോൾ വൻതോതിൽ ലഹരിയെത്തിച്ച്​ കായംകുളം കേന്ദ്രമാക്കി വിൽപ്പന നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ നിർദേശപ്രകാശം നർകോട്ടിക് സെൽ ഡിവൈഎസ്​പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്​ക്വാഡും കായംകുളം ഡിവൈഎസ്​പി ടി ബിനുകുമാറിന്റെ നേതൃത്വത്തിൽ കായംകുളം സിഐ അരുൺഷാ, എസ്​ഐ രതീഷ് ബാബു, എസ്​സിപിഒ ബിജുകുമാർ, സിപിഒ പത്മദേവ്, ഹാരീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home