ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കൽ സർക്കാർ ലക്ഷ്യം: മന്ത്രി പി പ്രസാദ്

ആലപ്പുഴ
വിത്തുകൾ രാജ്യത്തിന്റെ ഖജനാവാണെന്നും ഏറ്റവും ഗുണമേന്മയുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കണമെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിത്തുഗ്രാമം പദ്ധതി വഴി ഉൽപ്പാദിപ്പിച്ച നെൽവിത്തിന്റെ വിതരണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. ഗുണമേന്മയുള്ള വിത്തുകൾ നമ്മുടെ നാട്ടിൽതന്നെ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് നൽകാൻ ഇടപെടലുകൾ സർക്കാർതലത്തിൽ ആവിഷ്‌കരിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 1200 കോടിയോളം കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകാനുണ്ട്. പച്ചക്കറിക്ഷാമം നേരിടുന്നതിന് 365 ദിവസവും പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള തീവ്ര യജ്ഞത്തിലേക്ക് നീങ്ങണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ മന്ത്രിയിൽനിന്ന് വിത്ത് ഏറ്റുവാങ്ങി. ഒരുലക്ഷം പച്ചക്കറിത്തൈ വിതരണം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. ആര്യാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ പച്ചക്കറിത്തൈ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിനു ഐസക് രാജു, എം വി പ്രിയ, അഡ്വ. ടി എസ് താഹ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹേമലത മോഹൻ, അഡ്വ. ആർ റിയാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.









0 comments