"ഗാന്ധി ദർശൻ' പ്രദർശനം

exhibition

കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ-്കൂളിലെ നാഷണൽ സർവീസ് സ-്കീം യൂണിറ്റ് കേരള യൂത്ത് പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഗാന്ധി ദർശൻ' പ്രദർശനം

വെബ് ഡെസ്ക്

Published on Oct 15, 2025, 12:18 AM | 1 min read

കായംകുളം

എംഎസ്എം എച്ച്‌എസ്‌എസിലെ നാഷണൽ സർവീസ് സ-്‌കീം യൂണിറ്റ് കേരള യൂത്ത് പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച "ഗാന്ധി ദർശൻ' എക-്‌സിബിഷൻ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രചോദനമായി. നൂറുവർഷത്തിലധികം പഴക്കമുള്ള ചർക്കയായിരുന്നു മുഖ്യ ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തുപ്രതി, അപൂർവ ചിത്രങ്ങൾ, രേഖകൾ തുടങ്ങിയവയും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. എൻഎസ്എസ് വളന്റിയർമാർ പ്രദർശനത്തിന്റെ വിവിധ വിഭാഗങ്ങളെക്കുറിച്ച് സന്ദർശകർക്ക് വിശദമായ വിവരങ്ങൾ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home