ക്ഷാമബത്ത അനുവദിച്ചതിൽ ആഹ്ലാദപ്രകടനവുമായി എഫ്എസ്ഇടിഒ

എഫ്‌എസ്‌ഇടിഒ കലക്ടറേറ്റിൽ സംഘടിപ്പിച്ച ആഹ്ലാദപ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേന്ദ്രസർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുമ്പോഴും ജീവനക്കാരെയും അധ്യാപകരെയും ചേർത്തുനിർത്തി മൂന്നുശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ അനുവദിച്ചതിൽ പ്രധാന കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനവുമായി എഫ്എസ്ഇടിഒ. കലക്ടറേറ്റിൽ സംഘടിപ്പിച്ച പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനംചെയ്‌തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, സെക്രട്ടറി സി സിലീഷ്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി കെ രാജു, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എൻ അരുൺകുമാർ എന്നിവർ സംസാരിച്ചു.
മാവേലിക്കരയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം പി സജിത്ത്, ചേർത്തലയിൽ കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ടി ജെ അജിത്ത്, ആലപ്പുഴ മിനി സിവിൽ സ്‌റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ഐ അനീസ്, ഹരിപ്പാട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, കായംകുളത്ത് ജില്ലാ കമ്മിറ്റിയംഗം അജിത് എസ് ചന്ദ്രൻ, ചെങ്ങന്നൂരിൽ ജില്ലാ കമ്മിറ്റിയംഗം എസ് മനോജ് എന്നിവർ സംസാരിച്ചു.









0 comments