തുല്യതാപഠിതാക്കൾക്ക് ബിരുദപഠനം
ഹയർസെക്കൻഡറിയിൽനിന്ന് ‘ഹൈ ലെവലിലേക്ക്’

ഹയർസെക്കൻഡറി തുല്യതാപഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിൽ ചേർന്ന യോഗം
ആലപ്പുഴ
ഹയർ സെക്കൻഡറി തുല്യതാപഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയിൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ 200ഓളം പേരാണ് തുടർപഠനത്തിന് താൽപ്പര്യം അറിയിച്ചത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി സഹകരിച്ച് ആരംഭിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 100 പഠിതാക്കൾക്ക് അവസരം ലഭിക്കും. തുല്യതാപഠിതാക്കളുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് ഇതോടെ സാക്ഷാൽക്കരിക്കപ്പെടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന സാക്ഷരതാ മിഷൻ ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല രജിസ്ട്രാർ ഡോ. എ പി സുനിത, സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന, സിൻഡിക്കറ്റ് അംഗം വി പി പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് എന്നിവർ തുടർസാധ്യതകളെക്കുറിച്ച് ചർച്ച നടത്തി. സാക്ഷരതാ മിഷൻ അസി. ഡയറക്ടർമാരായ ഡോ. ലിജോ, ഡോ. രശ്‌മി അനിൽ, ആലപ്പുഴ ജില്ലാ കോ-–-ഓർഡിനേറ്റർ കെ വി രതീഷ്, വയനാട് ജില്ലാ കോ–-ഓർഡിനേറ്റർ പി പ്രശാന്ത് കുമാർ, മലപ്പുറം ജില്ലാ കോ–-ഓർഡിനേറ്റർ ദീപാ ജെയിംസ്, തിരുവനന്തപുരം ജില്ലാ–-കോ ഓർഡിനേറ്റർ ഇൻ ചാർജ് ഡോ. പി മുരുകദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. 16ന് സർവകലാശാല വൈസ് ചാൻസലറുമായി ചർച്ച നടത്തും. ശനി, ഞായർ ദിവസങ്ങളിൽ ക്ലാസുകൾ നടത്താൻ വിവിധ കോളേജുകളുമായും ചർച്ച നടത്തും.









0 comments