വയലാറിന് സഹൃദയരുടെ ഓർമപ്പൂക്കൾ

ടി പി സുന്ദരേശൻ
Published on Oct 28, 2025, 12:23 AM | 1 min read
ചേര്‍ത്തല
അനശ്വരകവി വയലാർ രാമവർമയുടെ അമരസ്മരണ തുടിക്കുന്ന രാഘവപ്പറമ്പിൽ സഹൃദയ സമൂഹം തീർഥാടകരെപ്പോലെത്തി ഓർമപ്പൂക്കൾ അർപ്പിച്ചു. കവിയുടെ വേർപാടിന്റെ 50-ാം വാര്‍ഷികദിനത്തില്‍ തോരാത്ത മഴയെയും അവഗണിച്ചാണ് കുട്ടികളും മുതിർന്നവരും ഉൾപ്പടെ എത്തിയത്.
വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയും മക്കളായ ശരച്ചന്ദ്രവര്‍മയും ഇന്ദുലേഖയും യമുനയും മറ്റ് കുടുംബാംഗങ്ങളും സ്മൃതിമണ്ഡപത്തിൽ പുഷ്പാര്‍ച്ചന നടത്തി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ. എച്ച്എസ്എസിലെയും വയലാര്‍ ലിറ്റില്‍ഫ്ലവര്‍ എല്‍പി സ്‌കൂളിലെയും കുട്ടികൾ പുഷ്പാര്‍ച്ചന നടത്തി.









0 comments