കേരള ടൂറിസം വൈറലാക്കാൻ വിദേശ വ്ലോഗര്‍മാർ വരുന്നു

ബാങ്കോക്ക് സെഞ്ചുറി പാര്‍ക്കില്‍ നടന്ന ടൂറിസം ഉച്ചകോടിയില്‍ എംകെടിഎ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരളത്തില്‍നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍
ആലപ്പുഴ
സമൂഹ മാധ്യമങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന വിദേശ വ്ലോഗര്‍മാരെ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി നാട്ടിലെത്തിക്കുന്നു. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ മൈ കേരള ടൂറിസം അസോസിയേഷനാണ് (എംകെടിഎ) ഇൗ പരിശ്രമത്തിന് മുൻകൈയെടുക്കുന്നത്. തായ്‌ലന്‍ഡിലെ 10 വ്ലോഗര്‍മാരെയാണ് കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പ്രചരണത്തിനായി എത്തിക്കുക. ബാങ്കോക്കില്‍ ടൂറിസം ഉച്ചകോടിയില്‍ ബെസ്റ്റ് ഏഷ്യാ ഡിഎംസി തായ്‌ലന്‍ഡുമായി ഇതു സംബന്ധിച്ച് ധാരണയായതായി എംകെടിഎ പ്രസിഡന്റ് അനി ഹനീഫും സെക്രട്ടറി ദിലീപ്കുമാറും പറഞ്ഞു. ബാങ്കോക്ക് സെഞ്ചുറി പാര്‍ക്കിലെ സമ്മിറ്റില്‍ കേരളത്തില്‍നിന്ന് 68 ടൂര്‍ ഓപ്പറേറ്റര്‍മാരാണ് പങ്കെടുത്തത്.









0 comments